Sorry, you need to enable JavaScript to visit this website.

റോഡിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ ചവിട്ടി യുവതിയും കുഞ്ഞും മരിച്ചു

ബെംഗളൂരു - റോഡിൽ പൊട്ടവീണ വൈദ്യുതി കമ്പിയിൽ ചവിട്ടി യുവതിയും  കുഞ്ഞും മരിച്ചു. ബെംഗളൂരു സ്വദേശിനിയായ സൗന്ദര്യ (23) മകൾ സുവിക്സ്ലിയ (ഒൻപത് മാസം) എന്നിവരാണ് മരിച്ചത്. തമിഴ്‌നാട്ടിൽ നിന്നും യുവതിയുടെ വീട്ടിലേക്ക് മടങ്ങവെ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഏരിയയിൽ രാവിലെ ആറ് മണിയോടെയാണ് സംഭവം.
 യുവതി റോഡരികിൽ ഒടിഞ്ഞുവീണ കമ്പിയിൽ ചവിട്ടുകയായിരുന്നു. ഇരുട്ടായതിനാൽ കമ്പി യുവതി കണ്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്നും ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിന് കീഴിലുള്ള എല്ലാ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചോദ്യംചെയ്തു വരികയാണെന്നും പോലീസ് പ്രതികരിച്ചു.

Latest News