Sorry, you need to enable JavaScript to visit this website.

പള്ളിയിലെ മൗലവിയെയല്ല, സ്പീക്കര്‍ പദവിയെയാണ് ബഹുമാനിക്കുന്നതെന്ന് ബി.ജെ.പി

ഉഡുപ്പി- കര്‍ണാടകയില്‍ പള്ളിയിലെ മുല്ലയെ അല്ല സ്പീക്കര്‍ പദവിയെയാണ് ബി.ജെ.പി ബഹുമാനിക്കുന്നതെന്ന് മന്ത്രി സമീര്‍ അഹമ്മദിനു മറുപടി നല്‍കി  ബിജെപി നേതാവ് സി.ടി. രവി.പറഞ്ഞു.
ഞങ്ങള്‍ ജാമിയ മസ്ജിദിലെ മുല്ലയെ സല്യൂട്ട് ചെയ്യുന്നില്ല. ഞങ്ങള്‍ ഭരണഘടനാ പദവിയെയാണ് ബഹുമാനിക്കുന്നത്- അദ്ദേഹം പറഞ്ഞു.

കര്‍ണാടകയുടെ ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസ് ഒരു മുസ്ലീമിന് നിയമസഭാ സ്പീക്കര്‍ സ്ഥാനം നല്‍കിയെന്ന് തെലങ്കാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രി സമീര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ബിജെപി എംഎല്‍എമാര്‍ക്കുപോലും സ്പീക്കറോട് നമസ്‌കാരം സാബ് പറയേണ്ടി വരും.
മന്ത്രിയുടെ ഈ പ്രസ്താവന വിവാദം സൃഷ്ടിച്ചതിനു പിന്നാലെയാണ് ബി.ജെ.പി. നേതാവിന്റെ മറുപടി.

സ്പീക്കര്‍ സ്ഥാനം പള്ളിയിലെ മൗലവിയുടെ സ്ഥാനമല്ല. ബി.ജെ.പി എംഎല്‍എമാര്‍ മൗലവിയെ ജിയെന്നോ ഹുസൂരെന്നോ പറയുന്നില്ല. സ്പീക്കര്‍ സ്ഥാനത്തിന് ലഭിക്കുന്ന ബഹുമാനം ഒരു പള്ളിയിലെ മുല്ലയ്ക്ക് ലഭിക്കുന്ന തരത്തിലുള്ള ബഹുമാനമല്ല. ആ പദവിയുടെ ബഹുമാനം താഴ്ത്തുന്ന ജോലി ചെയ്യരുത്. ഞങ്ങള്‍ മുല്ലയെ സല്യൂട്ട് ചെയ്യുന്നില്ല. നിങ്ങളെപ്പോലുള്ള ഭരണഘടന മനസ്സിലാക്കാത്തവര്‍ മന്ത്രിയായാല്‍ സ്പീക്കര്‍ സ്ഥാനത്തിന്  ഇത്തരം അര്‍ത്ഥങ്ങള്‍ പുറത്തെടുക്കും.ഖദറിന്റെ പദവി നശിപ്പിക്കരുത്-സി.ടി.രവി പറഞ്ഞു.

 

Latest News