മംഗളൂരു- ഉഡുപ്പിയില്‍ പ്രവാസി കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രവീണ്‍ ചൗഗുലെയെ തെളിവെടുപ്പിനായി നേരത്തെ ഇയാള്‍ താമസിച്ചിരുന്ന ഉഡുപ്പി പടവിനങ്ങാടിയിലെ വീട്ടിലെത്തിച്ചു. പ്രവീണ്‍ പടവിനങ്ങാടിയിലെ ഈ വീട്ടില്‍ ദീര്‍ഘകാലം താമസിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്‍, ഫോറന്‍സിക് ഉദ്യോഗസ്ഥര്‍, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പ്രതി കുറ്റകൃത്യം നടത്താന്‍ ഉപയോഗിച്ച കത്തിക്കായി പോലീസ് ഊര്‍ജിത തിരച്ചില്‍ നടത്തി.
അക്രമം നടത്തിയ സമയത്ത് ഉപയോഗിച്ച ആയുധങ്ങളും മറ്റ് വസ്തുക്കളും നവംബര്‍ 17, 18 തീയതികളില്‍ പോലീസ് കണ്ടെടുത്തിട്ടുരുത്തി.
നവംബര്‍ 12ന് ഉഡുപ്പിയിലെ നെജാറിലെ വസതിയില്‍ അതിക്രമിച്ചു കയറിയാണ് പ്രവീണ്‍ ചൗഗുലെ പട്ടാപ്പകല്‍ നാലുപേരെ ക്രൂരമായി കൊലപ്പെടുത്തിയത്.