വാരാണസി- ഗ്യാന്‍വാപി പള്ളിയിലെ ശാസ്ത്രീയ പരിശോധനയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പുരാവസ്തു വകുപ്പിന് വാരാണസി കോടതി 10 ദിവസം കൂടി അനുവദിച്ചു. 17ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും 15 ദിവസം കൂടി വേണമെന്ന് പുരാവസ്തു വകുപ്പ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് 10 ദിവസം കൂടി നല്‍കിയത്. സാങ്കേതിക റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു പുരാവസ്തു വകുപ്പ് സാവകാശം തേടിയത്. ഇനി 28ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവില്‍ പറയുന്നത്.
പരിശോധന പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും രണ്ടാം തിയ്യതി കേസ് പരിഗണിച്ചപ്പോള്‍ പുരാവസ്തു വകുപ്പ് ആവശ്യം ഉന്നയിച്ചിരുന്നു. പുരാതന ക്ഷേത്രത്തിനു മുകളിലാണു പളളി നിര്‍മിച്ചിരിക്കുന്നതെന്നാണ് കേസില്‍ ഹിന്ദു വിഭാഗത്തിന്റെ വാദം. ഇതു പരിശോധിക്കാന്‍ വാരാണസി കോടതി നിര്‍ദേശിച്ച ശാസ്ത്രീയ പരിശോധനയ്‌ക്കെതിരേ പള്ളി കമ്മിറ്റി നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളിയിരുന്നു.