വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന യാത്രാവിമാനം എയര്‍ലൈന്‍ ജീവനക്കാരന്‍ തട്ടിയെടുത്തു പറന്നു. വാഷിംഗ്ടണിലെ സിയാറ്റില്‍ ടക്കോമ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. അലാസ്‌ക എയര്‍ലൈന്‍സിന്റെ 76 സീറ്റുകളുള്ള വിമാനവുമായാണ് ജീവനക്കാരന്‍ പറന്നുയര്‍ന്നത്. എന്നാല്‍ വിമാനം റാഞ്ചിയ സമയത്ത് യാത്രക്കാരാരും കയറിയിരുന്നില്ല. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും യാത്രക്കാരും നോക്കിനില്‍ക്കെയാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുവാദം കൂടാതെ ജീവനക്കാരന്‍ വിമാനം പറത്തിയത്. രണ്ട് എഫ്15 വിമാനങ്ങളില്‍ സൈന്യം ഇയാളെ പിന്തുടര്‍ന്നെങ്കിലും കെല്‍ട്രോണ്‍ ദ്വീപിലേക്ക് റാഞ്ചിയ വിമാനം താഴേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് 20 മൈല്‍ അകലെ ദ്വീപില്‍ വിമാനം കത്തിയമര്‍ന്നു. വിമാനം തട്ടിയെടുത്തയാള്‍ ഇതേ കമ്പനിയിലുള്ള 29 വയസുള്ള എന്‍ജിനീയര്‍ ആണെന്നാണ് വിവരം. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിമാനം റാഞ്ചിയതാണെന്നു വ്യക്തമായതോടെ 9/11 വ്യോമാക്രണത്തിന്റെ പശ്ചാത്തലത്തില്‍ ആശങ്ക പരന്നിരുന്നു. വിമാനം പറത്തുന്നതിലെ പരിചയക്കുറവായിരിക്കാം വിമാനം തകരാന്‍ കാരണമെന്നും സംഭവത്തിന് തീവ്രവാദ ബന്ധമൊന്നും ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.