Sorry, you need to enable JavaScript to visit this website.

കഅ്ബയുടെ വാതില്‍പടിയില്‍ കയറിയ വിദേശി പിടിയില്‍

വിശുദ്ധ കഅ്ബാലയത്തിന്റെ വാതില്‍ പടിയില്‍ ചാടിക്കയറിയ തീര്‍ഥാടകനെ ഹറം സുരക്ഷാ സേനാ ഉദ്യോഗസ്ഥന്‍ താഴെയിറക്കുന്നു.

മക്ക - വിശുദ്ധ കഅ്ബാലയത്തിന്റെ ഉയരം കൂടിയ വാതില്‍പടിയില്‍ ചാടിക്കയറിയ ഹജ് തീര്‍ഥാടകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. വ്യാഴാഴ്ച രാത്രി 12 മണിക്കാണ് മതാഫിലെ തിരക്കിനിടെ വിദേശ തീര്‍ഥാടകന്‍ കഅ്ബാലയത്തിന്റെ വാതില്‍ പടിയില്‍ ചാടിക്കയറിയത്.
മാനസിക അസ്വസ്ഥ്യം പ്രകടിപ്പിച്ചയാളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ല. തുടര്‍ നടപടികള്‍ക്ക്  കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പോലീസ് അറിയിച്ചു.
ഹജ് തീര്‍ഥാടകന്‍ കഅ്ബാലയത്തിന്റെ വാതില്‍ പടിയില്‍ ചാടിക്കയറി വാതില്‍ ബലം പ്രയോഗിച്ച് തുറക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവം ശ്രദ്ധയില്‍ പെട്ടയുടന്‍ സമീപത്തുണ്ടായിരുന്ന സുരക്ഷാ ഭട•ാര്‍ തീര്‍ഥാടകനെ ബലപ്രയോഗത്തിലൂടെ കീഴടക്കി താഴെയിറക്കുകയായിരുന്നു. തറനിരപ്പില്‍ നിന്ന് രണ്ടു മീറ്ററോളം ഉയരത്തിലാണ് കഅ്ബാലയത്തിന്റെ വാതില്‍പടി.


 

 

Latest News