Sorry, you need to enable JavaScript to visit this website.

VIDEO - മാധ്യമപ്രവർത്തകർ ബസിൽ കയറണം; ആഡംബരമുണ്ടോ എന്ന് പരിശോധിക്കണം-മുഖ്യമന്ത്രി

കാസർക്കോട്- കേരളത്തിൽ യു.ഡി.എഫിന് ഭരണം ലഭിച്ചിരുന്നെങ്കിൽ ഒരു തരത്തിലുള്ള പിന്തുണയും സംസ്ഥാനത്തിന് ഉണ്ടാകുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീർത്തും തെറ്റിദ്ധാരണാജനകമായ വാർത്തയാണ് മാധ്യമങ്ങൾ നവകേരള സദസുമായി ബന്ധപ്പെട്ട് നൽകിയത്. ബസിന് ആഡംബരമുണ്ട് എന്നാണ് മാധ്യമങ്ങൾ വാർത്തകൾ നൽകിയത്.

ഇവിടെയുള്ള മാധ്യമപ്രവർത്തകരും ആ ബസിൽ കയറണം. അതിൽ എത്ര ആഢംബരമുണ്ടെന്ന് നിങ്ങൾ കാണണം. നമ്മളുമായി നിങ്ങൾ നല്ല ബന്ധമുണ്ടല്ലോ. ഈ ബസിൽ എത്രത്തോളം ആർഭാട സൗകര്യമുണ്ടെന്ന് നിങ്ങൾ അറിയണം. ഈ പരിപാടി കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ മാധ്യമപ്രവർത്തകർ ഞങ്ങൾ ബസിൽ കയറിയ ശേഷം ബസിലെത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾ സ്വീകരിക്കുന്നുവെന്നതാണ് ഇത്രയും ജനപങ്കാളിത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Latest News