Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും തലപ്പാവ് അണിയിച്ച് സ്വീകരണം; നവകേരള സദസിന് തുടക്കം

(പൈവളിക) കാസർകോട് - പിണറായി സർക്കാരിന്റെ നവകേരള സദസിന് കാസർക്കോട്ട് തുടക്കമായി. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളികയിലാണ് ജനസദസിന്റെ ഉദ്ഘാടനം. കാസർകോട് ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള ബസിലാണ് ഉദ്ഘാടന വേദിയായ പൈവളികയിലെത്തിയത്. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കൊമ്പുകുഴൽ വിളികളുടെ അകമ്പടിയോടെ തലപ്പാവ് അണിയിച്ചാണ് വേദിയിൽ സ്വീകരിച്ചത്. ജനങ്ങളിൽനിന്ന് നേരിട്ട് പരാതികൾ സ്വീകരിക്കാൻ 7 കൗണ്ടറുകൾ തയ്യാറാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുകയാണിപ്പോൾ.

നവകേരള ബസ്സിന്റെ ആഢംബരം നോക്കാൻ മാധ്യമങ്ങളെ ബസ്സിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി

മഞ്ചേശ്വരം - ആഢംബര ബസ് എന്ന് വിശേഷിപ്പിക്കപ്പെട്ട നവകേരള ബസ് കാണാൻ മാധ്യമപ്രവർത്തകരെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന്റെ ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രിയുടെ ക്ഷണം. 
 ഈ പുതിയ ബസിൽ ആദ്യമായി കാസർകോട് ഗസ്റ്റ് ഹൗസിൽ നിന്നാണ് ഞങ്ങളെല്ലാം കയറി ഈ വേദിയിലെത്തിയത്. ഞങ്ങളുടെ പരിശോധനയിൽ ഇതിൽ ആഡംബരമൊന്നും ഞങ്ങൾക്ക് മനസ്സിലായില്ല. എന്നു കരുതി ആഡംബര പരിശോധന അവസാനിപ്പിക്കേണ്ടതില്ല. മാധ്യമപ്രവർത്തകർ ആ ബസ്സിലൊന്ന് കയറണം. ഞങ്ങൾ കയറിയ ശേഷം നിങ്ങളൊന്ന് അതിൽ കയറണം. നമ്മൾ തമ്മിൽ നല്ല ബന്ധമാണല്ലോ. അതിനാൽ എത്രത്തോളം ആർഭാടമുണ്ടെന്ന് നിങ്ങൾ പറയണമെന്ന് പറഞ്ഞതോടെ കരഘോഷത്തോടെയാണ് സദസ്സ് മുഖ്യമന്ത്രിയുടെ പ്രസംഗത്തെ സ്വീകരിച്ചത്.
 

Latest News