ന്യൂദല്‍ഹി- ദൈവമേ, ഇവരെ വീണ്ടും ഒന്നിപ്പിക്കണേ എന്ന് പ്രാര്‍ഥനയോടെ മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ക്രിക്കറ്റ് താരത്തിന്റെ മുന്‍ഭാര്യയുടെ വീഡിയോ വൈറലാക്കി സോഷ്യല്‍ മീഡിയ.
ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്റ്റാര്‍ ബൗളറായി മാറിയ മുഹമ്മദ് ഷമിക്ക് എല്ലാ കോണുകളില്‍നിന്നും ഉയരുന്ന അഭിനന്ദനങ്ങള്‍ക്കിടയിലാണ് ഷമിയുമായി വേര്‍പിരിഞ്ഞ ഭാര്യ ഹസിന്‍ ജഹാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
ഇരുവരും തമ്മില്‍ വീണ്ടും ഒന്നിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇത് കാരണമായിട്ടുണ്ട്. ഷമിയുടെ ശ്രദ്ധേയമായ പ്രകടനത്തിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയ താരമായ ഹസിന്‍ ജഹാന്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്.
റൊമാന്റിക് ഗാനത്തിന് അനുസൃതമായി ഹസിന്‍ ചുണ്ടുകള്‍ ചലിപ്പിക്കുന്നതാണ് വീഡിയോ. ലോകം എന്നെ അറിയുന്നത് നിന്റെ പേരില്‍ മാത്രം. നിന്റെ മുഖം കണ്ടാലേ ആളുകള്‍ എന്നെ തിരിച്ചറിയൂ. എന്ന ഗാനമാണ് വിഡിയോയിലുള്ളത്. ശുദ്ധമായ സ്‌നേഹമെന്നാണ് വീഡിയോക്ക് ഹസിന്‍ ജഹാന്‍ നല്‍കിയ അടിക്കുറിപ്പ്. വീഡിയോ പെട്ടെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടിയത്.
ഹസിന്‍ ഉപയോഗിച്ച ട്രൂ ലൗ എന്ന വാക്കാണ് ഷമിയുമായി വീണ്ടും ഒന്നിക്കുകയാണെന്ന ഊഹാപോഹങ്ങള്‍ക്ക് കാരണമായത്. ഷമിക്ക് വേണ്ടി ഹസിന്‍ ജഹാന്റെ നല്ല സൂചന, ദൈവം അവരെ വീണ്ടും ഒന്നിപ്പിക്കട്ടെ-ഒരാള്‍ കമന്റ് ചെയ്തു.നിങ്ങള്‍ക്ക് ഷമിയോട് അനന്തമായ സ്‌നേഹമുണ്ട്. നിങ്ങള്‍ക്ക് വീണ്ടും
ഒന്നിക്കാം- മറ്റൊരാള്‍ കുറിച്ചു.ഒരു വിഭാഗം നെറ്റിസണ്‍സ് ഹസിന്‍ ജഹാനെ ട്രോളുന്നുമുണ്ട്.
ഇന്ത്യന്‍ ടീമിന് എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും എന്നാല്‍ ഷമിക്ക് ആശംസകള്‍ ഇല്ലെന്നുമാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഹസിന്‍ ജഹാന്‍ പറഞ്ഞത്.മുഹമ്മദ് ഷമിയും മോഡലായിരുന്ന ഹസിന്‍ ജഹാനും 2014 ജൂണ്‍ ആറിനാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം, ക്രിക്കറ്റ് താരത്തിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഗാര്‍ഹിക പീഡനമുണ്ടെന്നും ഹസിന്‍ ജഹാന്‍ ആരോപിച്ചു. മാത്രമല്ല, ക്രിക്കറ്റ് താരത്തിന് ഒത്തുകളിയില്‍ പങ്കുണ്ടെന്നും അവര്‍ ആരോപിച്ചു.
വേറിട്ട് താമസിച്ചിട്ടും, നീണ്ട നിയമപോരാട്ടത്തിലെത്തിയ ഇവരുടെ വിവാഹമോചനം തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുകയാണ്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യന്‍ ടീമിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും എന്നാല്‍ ഷമിയ്ക്ക് ആശംസകള്‍ ഇല്ലെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞത്.