തിരുവനന്തപുരം- ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ഇന്നും നാളെയും സംസ്ഥാനത്ത് ഓടുന്ന എട്ട് ട്രെയിനുകള്‍ റദ്ദാക്കി. 12 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. മാവേലി എക്‌സ്പ്രസ് അടക്കമുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. ഇരിങ്ങാലക്കുട, പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.
റദ്ദാക്കിയവ- 16603- മംഗളൂരു സെന്‍ട്രെല്‍- തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്, 06018 എറണാകുളം- ഷൊര്‍ണൂര്‍ മെമു, 06448 എറണാകുളം- ഗുരുവായൂര്‍ എക്‌സ്പ്രസ് സ്‌പെഷ്യല്‍.
നാളെ: 16604- തിരുവനന്തപുരം- മംഗളൂരു സെന്‍ട്രെല്‍ മാവേലി എക്‌സ്പ്രസ്, 06017 ഷൊര്‍ണൂര്‍- എറണാകുളം മെമു, 06439 ഗുരുവായൂര്‍- എറണാകുളം എക്‌സ്പ്രസ് സ്‌പെഷ്യല്‍ , 06453 എറണാകുളം- കോട്ടയം എക്‌സ്പ്രസ് സ്‌പെഷ്യല്‍, 06434 കോട്ടയം- എറണാകുളം എക്‌സ്പ്രസ് സ്‌പെഷ്യല്‍.
ഇന്ന് യാത്ര തുടങ്ങുന്ന 16128 ഗുരുവായൂര്‍ എക്‌സ്പ്രസ്- ചെന്നൈ എഗ്മോര്‍ ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ റദ്ദാക്കി. 16630 മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ഷൊര്‍ണൂരിനും തിരുവനന്തപുരത്തിനും ഇടയില്‍ റദ്ദാക്കി. 16327 മധുര എക്‌സ്പ്രസ്-ഗുരുവായൂര്‍ ആലുവയ്ക്കും ഗുരുവായൂരിനും ഇടയില്‍ റദ്ദാക്കി.
16342 തിരുവനന്തപുരം സെന്‍ട്രല്‍- ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് എറണാകുളത്തിനും ഗുരുവായൂരിനും ഇടയില്‍ റദ്ദാക്കി. 16629 തിരുവനന്തപുരം- മം?ഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ് തിരുവനന്തപുരത്തിനും ഷൊര്‍ണൂരിനും ഇടയില്‍ റദ്ദാക്കി. 16187 കാരയ്ക്കല്‍- എറണാകുളം എക്‌സ്പ്രസ് പാലക്കാടിനും എറണാകുളത്തിനും ഇടയില്‍ റദ്ദാക്കി.
ഇന്ന് ഉച്ചയ്ക്ക് 2.25നു യാത്ര തുടങ്ങേണ്ട 16348 മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് ഏഴ് മണിക്കൂര്‍ വൈകി രാത്രി 9.25നു മാത്രമേ യാത്ര ആരംഭിക്കു.