കൊൽക്കത്ത- മമതയുടെ ഭീഷണിയെ ചെറുക്കാൻ ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ കൊൽക്കത്തയെേിത്തി. ഇന്ന് ഉച്ചയോടെയാണ് അമിത് ഷാ കൊൽക്കത്തയിലെത്തിയത്. നേരത്തെ റാലിക്ക് പോലീസ് അനുമതി നിഷേധിച്ചെങ്കിലും പിന്നീട് നൽകി. സെൻട്രൽ കൊൽക്കത്തയിലെ മയോ റോഡിലാണ് റാലി. കൊൽക്കത്തയിലുടനീളം ബി.ജെ.പി രാജ്യവിരുദ്ധർ എന്ന നിലയിൽ പോസ്റ്ററുകൾ പതിച്ചിരുന്നു. വിമാനതാവളത്തിൽ അമിത്ഷാക്കെതിരെ കരിങ്കൊടി കാണിച്ചു. തൃണമൂൽ പ്രവർത്തകർ അമിത് ഷായുടെ കോലവും കത്തിച്ചു. അസമിലെ പോലെ ബംഗാളിലും പൗരത്വരജിസ്‌ട്രേഷൻ പ്രസിദ്ധീകരിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ബംഗാളിൽ നടക്കുന്നത്. ബംഗാളിനെ വർഗീയപരമായി വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. അതേസമയം, എന്ത് വിലകൊടുത്തും റാലി നടത്തുമെന്നും സർക്കാറിന് വേണമെങ്കിൽ തന്നെ അറസ്റ്റ് ചെയ്യാമെന്നും അമിത് ഷാ വ്യക്തമാക്കി.