Sorry, you need to enable JavaScript to visit this website.

ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞുവെന്ന്; നൂഹിലും ഗുരുഗ്രാമിലും വീണ്ടും സംഘർഷഭീതി

ന്യൂദൽഹി-മതഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞെന്ന ആരോപണത്തിന് പിന്നാലെ ഹരിയാനയിലെ നൂഹിലും ഗുരുഗ്രാമിലും വീണ്ടും സംഘർഷ ഭീതി. രാം അവതാർ എന്നയാളുടെ കുടുംബത്തിന്റെ  നേതൃത്വത്തിൽ സംഘടിപ്പിച്ച ഖുവാൻ പൂജ ഘോഷയാത്രക്ക് നേരെ കല്ലേറുണ്ടായതായും വനിതകൾക്ക് പരുക്കേറ്റതായമുള്ള ആരോപണത്തെ തുടർന്നാണ്് വീണ്ടും സംഘർഷ സാഹചര്യം ഉടലെടുത്തിരിക്കുന്നത്. ഘോഷയാത്ര മദ്രസക്ക് മുന്നിലൂടെ കടന്നു പോകുമ്പോൾ കുട്ടികളാരോ കല്ലെറിഞ്ഞെന്നാണ് ആക്ഷേപം. കല്ലെറിഞ്ഞവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുവിഭാഗത്തിൽപ്പെട്ടവർ ഇന്നലെ കടകൾ അടച്ച് പ്രതിഷേധിച്ചു. അതേസമയം, കല്ലെറിഞ്ഞുവെന്ന ആരോപണം മദ്രസാ അധികൃതർ നിഷേധിച്ചു. മദ്രസാ മൈതാനിയിൽ കുട്ടികൾ ചെരിപ്പ് കൊണ്ട് പരസ്പരം എറിഞ്ഞ് കളിക്കുന്നതിനിടെ അതിലൊന്ന് ഘോഷയാത്രയിൽപ്പെട്ടരുടെ ദേഹത്ത് കൊള്ളുകയായിരുന്നുവെന്നാണ് മദ്രസാ അധികൃതരുടെ വിശദീകരണം. വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി ഹരിയാന പോലീസ് അറിയിച്ചു. പ്രദേശത്തെ് സംഘർഷ സാഹചര്യം കണക്കിലെടുത്ത് വലിയ തോതിൽ പോലീസ് സന്നാഹത്തെ വിന്യസിച്ചതായും ഹരിയാന പോലീസ് അറിയിച്ചു.   ഇരു മതവിഭാഗങ്ങളുടെയും യോഗം ചേർന്ന് സമാധാനം നിലനിർത്താൻ ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ നൂഹിലും ഗുരുഗ്രാമിലുമുണ്ടായ വർഗീയ സംഘർഷത്തിൽ ആറു പേർ കൊല്ലപ്പെട്ടിരുന്നു.
 

Latest News