തിരുവനന്തപുരം - നെടുമങ്ങാട് കൊച്ചു കുട്ടികളെ പീഡനത്തിനിരയാക്കിയ മൂന്ന് മദ്രസാധ്യാപകർ അറസ്റ്റിൽ. രണ്ട് മലയാളികളും ഒരു യു.പി സ്വദേശിയുമാണ് അറസ്റ്റിലായത്. പ്രതികൾ കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പോലീസ് പറഞ്ഞു.
യു.പി സ്വദേശി മുഹമ്മദ് റാസാളുൽ ഹഖ്(30), കൊല്ലം കടയ്ക്കൽ സ്വദേശിയായ സിദ്ദീഖ്(24), കൊല്ലം തൊളിക്കോട് സ്വദേശി മുഹമ്മദ് ഷമീർ(28) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ശിശുക്ഷേമ സമിതിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ പറഞ്ഞു. കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.