ടെക്സാസ്/ അലബാമ- അമേരിക്കയിൽ രണ്ട് കൊലയാളികൾക്ക് മാരകമായ വിഷ മിശ്രിതം കുത്തിവെച്ചു വധശിക്ഷ നടപ്പാക്കി. ഒരാളെ അലബാമയിലും ഒരാളെ ടെക്സാസിലുമാണ് വധിച്ചത്. ഈ വർഷം ടെക്‌സാസിൽ ഏഴും അമേരിക്കയിൽ ആകെ 21ഉം വധശിക്ഷകൾ നടപ്പാക്കി.
1993-ൽ കവർച്ചയ്ക്കിടെ എഡ്വേർഡ് വില്യംസിനെ കൊലപ്പെടുത്തിയതിന് അലബാമയിലെ അറ്റ്മോറിലെ ജയിലിൽ 49 കാരനായ കേസി മക്‌വോർട്ടർക്കാണ് വധ ശിക്ഷ നടപ്പാക്കിയത്.
കുറ്റകൃത്യം നടക്കുമ്പോൾ മക്‌വോർട്ടറിന് 18 വയസ്സ് തികഞ്ഞിരുന്നു.ഇയാളുടെ രണ്ട് കൂട്ടാളികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കി., അവരിൽ ഒരാൾ കൊല്ലപ്പെട്ടയാളുടെ മകനാണ്. 16 ഉം 15 ഉം വയസ്സുള്ളവരെയാണ് പ്രായപൂർത്തിയാകാത്തതിനാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയത്.
2001 നവംബറിൽ അലക്‌സാന്ദ്ര ഫ്ലോറസ് എന്ന അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയതിന് 53 കാരനായ ഡേവിഡ് റെന്റേറിയക്ക് ഹണ്ട്‌സ്‌വില്ലെ പട്ടണത്തിലെ ടെക്‌സസ് സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ വച്ച് വധശിക്ഷ നടപ്പാക്കി.
മാതാപിതാക്കളോടൊപ്പം ക്രിസ്മസ് ഷോപ്പിങ്ങിന് പോയ ടെക്‌സാസിലെ എൽ പാസോയിലെ വാൾമാർട്ടിൽ നിന്ന് ഫ്ലോറസിനെ തട്ടിക്കൊണ്ടുപോയാണ് പെൺകുട്ടിയെ വധിച്ചത്. അടുത്ത ദിവസമാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. കഴുത്തു ഞെരിച്ചു കൊല്ലപ്പെടുത്തുകയായിരുന്നു
ഈ വർഷം ടെക്‌സാസിൽ ഏഴും അമേരിക്കയിൽ 21ഉം വധശിക്ഷകൾ നടപ്പാക്കിയിട്ടുണ്ട്.
അടുത്തിടെ നടന്ന ഗാലപ്പ് പോൾ അനുസരിച്ച് 53 ശതമാനം അമേരിക്കക്കാരും കൊലപാതകം നടത്തിയവർക്കുള്ള വധശിക്ഷയെ പിന്തുണയ്ക്കുന്നു.
23 യുഎസ് സംസ്ഥാനങ്ങളിൽ വധശിക്ഷ നിർത്തലാക്കി. കാലിഫോർണിയ, ഒറിഗോൺ, പെൻസിൽവാനിയ എന്നിവിടങ്ങളിൽ വധശിക്ഷക്ക് മൊറട്ടോറിയം നിലവിലുണ്ട്.
അലബാമ, ഫ്ലോറിഡ, മിസോറി, ഒക്ലഹോമ, ടെക്സസ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ ഈ വർഷം വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്.
സമീപ വർഷങ്ങളിൽ മാരകമായ കുത്തിവയ്പ്പിലൂടെയാണ് വധശിക്ഷ നടപ്പാക്കിയത്. എന്നാൽ നൈട്രജൻ വാതകം ഉപയോഗിച്ച് അടുത്ത വർഷം ഒരു തടവുകാരനെ വധിക്കാൻ അലബാമ അധികൃതർ ആലോചിക്കുകയാണ്. 1988-ലെ കൊലപാതകത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കെന്നത്ത് സ്മിത്തിന്റെ (58) വധശിക്ഷയാണ് ജനുവരി 25-ന് അലബാമയിൽ നടപ്പാക്കുക.