തിരുവനന്തപുരം- നടന്‍ സുരേഷ് ഗോപിക്ക് സി.പി.എം അമിത പ്രാധാന്യം നല്‍കുന്നതായി ആര്‍.എസ്.പി. നേതാവ് ഷിബു ബേബി ജോണ്‍. ജയിപ്പിക്കാന്‍ സി.പി.എമ്മും സൈബറിടങ്ങളും ക്വട്ടേഷന്‍ ഏറ്റെടുത്തിട്ടുണ്ടോ എന്ന് സംശയിക്കുന്നുവെന്ന് ഷിബു പറഞ്ഞു. രാഷ്ട്രീയത്തില്‍ അത്രയൊന്നും താരപരിവേഷം ഇല്ലാത്ത സുരേഷ് ഗോപിക്ക് താരപരിവേഷം ചാര്‍ത്തിക്കൊടുത്തത് ബോധപൂര്‍വമാണെന്നും അദ്ദേഹം ആരോപിച്ചു.
വെള്ളിത്തിരയിലെ താരപരിവേഷം ചാര്‍ത്തിക്കൊടുക്കാനും തൃശൂരില്‍, അല്ലെങ്കില്‍ സുരേഷ് ഗോപി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ അദ്ദേഹത്തെ ജയിപ്പിക്കാനുമുള്ള ക്വട്ടേഷന്‍ സി.പി.എമ്മും അവരുടെ സൈബറിടങ്ങളും ഏറ്റെടുത്തിട്ടുണ്ടോ എന്ന് സംശയിക്കുന്നു. രാഷ്ട്രീയത്തില്‍ താരപരിവേഷം ഇല്ലാതിരുന്ന സുരേഷ് ഗോപിക്ക് സിംപതി വര്‍ധിപ്പിക്കുന്ന നിലയിലേക്ക് നിലപാടുകള്‍ കൊണ്ട് താരപരിവേഷം ചാര്‍ത്തിക്കൊടുത്തത് ബോധപൂര്‍വമാണ്. തൃശൂരില്‍ എല്‍.ഡി.എഫിന് യാതൊരു സാധ്യതയുമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എല്‍.ഡി.എഫ് ജയിച്ചില്ലെങ്കിലും സുരേഷ് ഗോപി ജയിക്കട്ടെ എന്ന് വിചാരിച്ച് ബോധപൂര്‍വ ശ്രമം നടക്കുന്നുവെന്ന് സംശയിക്കുന്നു- ഷിബു ബേബി ജോണ്‍ പറഞ്ഞു.