ഗാസ- ഇസ്രായില്‍ ആക്രമണം തുടരുന്ന ഗാസയിലേക്കുള്ള യുഎന്‍ സഹായ വിതരണം വെള്ളിയാഴ്ച വീണ്ടും നിര്‍ത്തിവച്ചു.
ഭക്ഷ്യ വിതരണം മുടങ്ങിയിരിക്കെ സാധാരണക്കാര്‍ പട്ടിണിയുടെ വക്കിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) അറിയിച്ചു.
ഇന്ധന ക്ഷാമവും, കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ സ്തംഭിച്ചതുമാണ് ഗാസയിലേക്കുള്ള സഹായ വിതരണ വീണ്ടും നിര്‍ത്തിവെക്കാന്‍ കാരണം.
ഗാസ മുനമ്പിനും ഈജിപ്തിനും ഇടയിലുള്ള റഫ അതിര്‍ത്തി ക്രോസിംഗിന് സമീപം ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.ആക്രമണത്തില്‍ ധാരാളം പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലേക്ക് സഹായം എത്തിക്കുന്നതിനുള്ള ഏക ട്രാന്‍സിറ്റ് പോയിന്റാണ് റഫ.