കൊച്ചി- നഗരത്തിലെ ആഡംബര ഹോട്ടല്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തിയ മൂന്ന് പേരെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ സ്വദേശി റിജു, കുറുവിലങ്ങാട് സ്വദേശി ഡിനോ ബാബു, തലശ്ശേരി സ്വദേശിനി മൃദുല എന്നിവരെ സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
മധ്യകേരളം കേന്ദ്രീകരിച്ച് രാസലഹരി വില്‍പ്പന നടത്തുന്ന പ്രധാനസംഘമാണ് പിടിയിലായതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ലഹരിയുടെ ഉറവിടം, ആര്‍ക്കൊക്കെ വിതരണം ചെയ്യുന്നു, മറ്റ് കൂട്ടാളികളുണ്ടോ മുതലായ വിശദാശങ്ങള്‍ പരിശോധിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു.