ടെല്‍അവീവ്- ഒക്‌ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായിലില്‍ നടത്തിയ മിന്നലാക്രമണത്തില്‍ ബന്ദികളാക്കിയവരില്‍ ഒരാളുടെ മൃതദേഹം ലഭിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഹമാസ് ബന്ദികളാക്കിയ 240 ഓളം ബന്ദികളില്‍ ഒരാളായ യെഹൂദിത് വെയ്‌സ് എന്ന വനിതയുടെ മൃതദേഹമാണ് ഗാസയിലെ അല്‍ശിഫ ആശുപത്രിക്ക് സമീപമുള്ള കെട്ടിടത്തില്‍ നിന്ന് സൈന്യം കണ്ടെടുത്തത്.
ഫോറന്‍സിക് പരിശോധനയില്‍ മൃതദേഹം തിരിച്ചറിഞ്ഞതായും വീട്ടുകാരെ വിവരമറിയിച്ചതായും ഇസ്രായില്‍ സൈന്യം പറഞ്ഞു.