Sorry, you need to enable JavaScript to visit this website.

ആലുവ പെണ്‍കുട്ടിയുടെ പേരില്‍ പണം തട്ടിയ മുനീര്‍ തന്നെയും കബളിപ്പിച്ചതായി അന്‍വര്‍ സാദാത്ത് എം.എല്‍.എ

ആലുവ- ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ വഞ്ചിച്ച് പണം തട്ടിയ മഹിള കോണ്‍ഗ്രസ് ജില്ല നേതാവിന്റെ ഭര്‍ത്താവ് മുനീര്‍ തന്നെയും കബളിപ്പിച്ചിട്ടുണ്ടെന്നു അന്‍വര്‍ സാദത്ത് എം.എല്‍.എ.
കുടുംബത്തിന്റെ പണം തട്ടിയെടുത്തത് നീതികരിക്കാന്‍ പറ്റാത്ത കാര്യമാണ്. തട്ടിപ്പ് നടന്നയുടനെ പോലീസില്‍ പരാതി നല്‍കാന്‍ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. മുനീര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ല. എന്നാല്‍, ഭാര്യ കോണ്‍ഗ്രസ് ജില്ല സെക്രട്ടറിയാണെന്നും അദ്ദേഹം പറഞ്ഞു. അന്‍വര്‍സാദത്ത് എം.എല്‍.എയുടെ അടുത്ത ആളെന്ന് കുടുംബത്തെ വിശ്വസിപ്പിച്ചാണ് മുനീറും ഭാര്യയും തട്ടിപ്പ് നടത്തിയത്. കുട്ടിയെ കാണാതായ വാര്‍ത്ത പുറത്തുവന്നതു മുതല്‍ കുട്ടിയുടെ കുടുബത്തിനെ സഹായിക്കാനായി ഇവര്‍ ഒപ്പം കൂടിയിരുന്നു.
കുട്ടിയുടെ കുടുംബം വളരെ മോശപ്പെട്ട കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. കുട്ടി കൊല്ലപ്പെട്ട ശേഷം എം.എല്‍.എ മുന്‍കൈയ്യെടുത്ത് നല്ലൊരു വാടക വീട്ടിലേക്ക് മാറ്റി. ഈ വീടിന് വാടക മുന്‍കൂറായി നല്‍കാനാണെന്ന പേരിലാണ് ആദ്യം 20,000 രൂപ തട്ടിയെടുത്തത്. ഓഗസ്റ്റ് അഞ്ച് മുതല്‍ പത്ത് വരെ ഇരുപതിനായിരം രൂപ വീതം അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചു. എന്നാല്‍, വീടിന്റെ വാടക നല്‍കുന്നത് എം.എല്‍.എയാണ്. പുതിയ വീട്ടിലേക്ക് വിവിധ ഉപകാരണങ്ങളടക്കം വാങ്ങിയതിന്റെ പേരിലും പണം തട്ടി.
പണം തട്ടിയെടുത്ത വിവരം ഒരു മാസം മുമ്പ് കുടുംബം പഞ്ചായത്ത് പ്രസിഡന്റിനെയും ചൂര്‍ണ്ണിക്കരയിലെ ചില കോണ്‍ഗ്രസ് നേതാക്കളെയും അറിയിച്ചിരുന്നു.

 

 

Latest News