ബെംഗളുരു- ചന്ദ്രയാന്‍ 3ന്റെ വിക്ഷേപണ വാഹനമായ എല്‍വിഎം 3ന്റെ ഭാഗങ്ങള്‍ ഭൗമാന്തരീക്ഷത്തില്‍ വിജയകരമായി തിരിച്ചെത്തിയതായി ഐ. എസ്. ആര്‍. ഒ. വിക്ഷേപണാനന്തരം 124 ദിവസങ്ങള്‍ക്ക് ശേഷമാണ് വടക്കന്‍ പസഫിക് സമുദ്രത്തില്‍ വിക്ഷേപണ വാഹനത്തിന്റെ ഭാഗങ്ങള്‍ പതിച്ചതെന്നാണ് ഐ. എസ്. ആര്‍. ഒ അറിയിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് 2.42ന്് അ്ന്തരീക്ഷത്തിലേക്ക് പ്രവേശിച്ച റോക്കറ്റിന്റെ ഭാഗം ഇന്ത്യയ്ക്ക് മുകളിലൂടെ കടന്നു പോയിട്ടില്ല. ഇന്റര്‍-ഏജന്‍സി സ്‌പേസ് ഡെബ്രിസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം അനുസരിച്ച് ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ 25 വര്‍ഷം മാത്രമേ വിക്ഷേപണ വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ ഉണ്ടാവാന്‍ പാടുള്ളൂ. ഈ നിയമം എല്‍. വി. എം3 എം4 ക്രയോജനിക് അപ്പര്‍ സ്റ്റേജ് തിരിച്ചിറങ്ങിയതിലൂടെ പാലിക്കപ്പെട്ടതായി ഐ. എസ്. ആര്‍. ഒ അറിയിച്ചു.
റോക്കറ്റ് ബോഡി വിജയകരമായി തിരിച്ചെത്തിയത് ഐ. എസ്. ആര്‍. ഒയുടെ സാങ്കേതിക വൈദഗ്ധ്യം എന്നതിനോടൊപ്പം ഇന്ത്യയുടെ ബഹിരാകാശ പ്രവര്‍ത്തനങ്ങളുടെ ദീര്‍ഘകാല സുസ്ഥിരത ഉയര്‍ത്തിപ്പിടിക്കുന്നതിലുള്ള പ്രതിബദ്ധതയുമാണ് പ്രകടമാക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.