വടകര- തെരഞ്ഞെടുക്കുന്നവര്‍ക്ക് ഹൃദയമുണ്ടോ എന്ന് മിനിമം പറിശോധിക്കണമെന്നും ഹൃദയമുള്ളവരെ മാത്രമെ പരിഗണിക്കാവൂ എന്നും സുരേഷ്ഗോപി. ഇത് പരിശോധിച്ചില്ലെങ്കില്‍ കേരളത്തിന് ഒരു കാലത്തും മുന്നറ്റമുണ്ടാകില്ല. അക്കൂട്ടത്തില്‍ നല്ല ഹൃദയമുള്ളവനെ തെരഞ്ഞെടുക്കണം. അതിന് രാഷ്ട്രീയം നോക്കരുത്.അത് എന്റെ രാഷ്ട്രീയമാണെങ്കില്‍ പോലും.പ്രാപ്തിയുള്ളവരെ തെരഞ്ഞെടുക്കണം.
രാജ്യസഭാംഗമായിരുന്നപ്പോള്‍ 25 ലക്ഷം രൂപ അനുവദിച്ച് പരിഷ്കരിച്ച പുതുപ്പണം പാലയാട് നട കുനിയില്‍ താഴ ഡ്രൈനേജ് കം ഫുട്പാത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി അല്ല വലുത് പാര്‍ട്ടി അവര്‍ക്ക് തിന്നാനുള്ള വക അടിച്ചു മാറ്റുന്നതിനുള്ള സംവിധാനമെന്ന് വിശ്വസിക്കുകയാണ്.അത് പറഞ്ഞാല്‍ അതിന് കേസുണ്ടാകും കേസുണ്ടാക്കനാളില്ലെങ്കില് അതിനുള്ള ആളിനെ ഉണ്ടാക്കും. ന്യൂയോര്‍ക്കിലുള്ള കുഞ്ഞിനെ ആശ്ചര്യപ്പെടുത്താന്‍ വെമ്പല്‍ കൊണ്ട് നടക്കുകയാണ് ഒരു അമ്മായിയപ്പനും മരുമകനും.വേറെ എങ്ങും പോകണ്ട ,ഷൊണൂര്‍ മുതല്‍ പട്ടാമ്പിവരെ യുള്ള റോഡിലൂടെ സഞ്ചിരിക്കണം. ഇങ്ങിനെ എത്ര റോഡുകള്‍ കേരളത്തിലുണ്ട് ന്യൂയോര്‍ക്കിലെ കുഞ്ഞിന് മാത്രം കുഞ്ഞമ്മയുടെ വീട്ടില്‍ നിന്ന് വലിയമ്മയുടെ വീട്ടിലേക്ക് പോകുന്നത് മാത്രം ഭയങ്കര ആശ്ചര്യം.ഞാന്‍ ഇങ്ങിനെ വിമര്‍ശിക്കുന്ന ആളല്ല. ഇനി ഞാന്‍ വിടില്ല. ഞാന്‍ ഇന്നില്‍ നിന്ന് ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
വാര്‍ഡ് കൗണ്‍സിലര്‍ പി.കകെ സിന്ധു അധ്യക്ഷത വഹിച്ചു. വി.കെ സജീവന്,ശോബാ സുരേന്ദ്രന്,എ.വി സിദ്ദിഖ്,സജിത മണലില്‍,എ.പി രാജന്,നയന ശ്യാം,സാരംഗ് എന്നിവര്‍ പ്രസംഗിച്ചു.