ന്യൂദല്‍ഹി-പിഞ്ചുകുഞ്ഞ് പാമ്പുമായി കളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കളിപ്പാട്ടത്തോടെന്ന പോലെയാണ് കുഞ്ഞ് പാമ്പിനോട് പെരുമാറുന്നത്. അത് പാമ്പാണെന്ന തിരിച്ചറിയാനുള്ള പ്രായമാകാത്ത കുട്ടിയാണെന്നാണ് ആളുകള്‍ വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്.
പാമ്പുകളെ പിടികൂടുന്നതടക്കം പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. അതിനിടയിലാണ് പിഞ്ചു കുഞ്ഞ് പാമ്പുമായി കളിക്കുന്ന വീഡിയോയും വൈറലായിരിക്കുന്നത്.