കണ്ണൂര്‍ - കാട് മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും കണ്ണൂരിലെ ഉരുപ്പുംകുറ്റി ഞെട്ടിത്തോടില്‍ തണ്ടര്‍ബോള്‍ട്ടുമായി ഏറ്റുമുട്ടിയ മാവോയിസ്റ്റ് സംഘത്തെ കണ്ടെത്താനായില്ല. എട്ട് അംഗ മാവോയിസ്റ്റ് സംഘമാണ് വെടിയുതിര്‍ത്തതെന്നും ഇവരില്‍ ഒരാള്‍ക്ക് പരിക്ക് സംഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നുണ്ട്. എന്നാല്‍ ഏറ്റുമുട്ടല്‍ നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും മാവോയിസ്റ്റ് സംഘം എങ്ങോട്ട് നീങ്ങിയെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കേരള വനാതിര്‍ത്തി വിട്ട് പുറത്ത് പോയിട്ടില്ലെന്ന നിഗമനത്തില്‍ വനത്തില്‍ ഇപ്പോഴും തിരച്ചില്‍ തുടരുന്നു. വന മേഖലയ്ക്ക് പുറത്ത് പൊലീസും പരിശോധന നടത്തുന്നുണ്ട്. കര്‍ണാടക എഎന്‍എസ് സംഘം വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ആ മേഖലയിലേക്ക് കടക്കാന്‍ സാധ്യതയില്ലെന്നാണ് തണ്ടര്‍ ബോള്‍ട്ടിന്റെ നിഗമനം. ഞെട്ടിത്തോടും പരിസര മേഖലകളും കേന്ദ്രീകരിച്ചാണ് തണ്ടര്‍ബോള്‍ട്ടിന്റെയും എടിഎസിന്റേയും നിലവിലെ തിരച്ചില്‍. വയനാട്ടിലെ പേര്യയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലിനിടെ രക്ഷപെട്ട രണ്ട് മാവോയിസ്റ്റുകള്‍ക്കായി കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. സുന്ദരി, ലത എന്നിവര്‍ക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസമാണ് മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ പേര്യയില്‍ ഏറ്റുമുട്ടലുണ്ടായത്. തണ്ടര്‍ബോള്‍ട്ടും പൊലീസും വനമേഖലയില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. മാവോയിസ്റ്റ് പ്രവര്‍ത്തകരായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ സ്ഥലത്ത് നിന്ന് പിടികൂടി. ഇവരുടെ കൂടെയുണ്ടായിരുന്ന സുന്ദരിയും ലതയും ഓടി രക്ഷപ്പെടുകയായിരുന്നു.