ലഖ്‌നൗ - ചാർജർ കുത്തിയതിന് പിന്നാലെ ട്രെയിനിലുണ്ടായ തീപിടുത്തത്തിൽ നാല് കോച്ചുകൾ കത്തിനശിച്ചു. ഉത്തർപ്രദേശിൽ ഡൽഹി-ദർഭംഗ എക്‌സ്പ്രസിലുണ്ടായ തീ പിടുത്തത്തിൽ എട്ടുപേർക്ക് പരുക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
യു.പിയിലെ ഇറ്റാവയ്ക്ക് സമീപം ബുധനാഴ്ച വൈകീട്ടാണ് ട്രെയിനിന്റെ സ്ലീപ്പർ കോച്ചുകൾക്ക് തീപിടിച്ചത്. അപകടത്തിൽ കൂടുതൽ പേർക്ക് പരുക്കേറ്റതായാണ് വിവരം. ട്രെയിനിന്റെ ഇലക്ട്രിക് ബോർഡിലാണ് ആദ്യം തീ കണ്ടത്. യാത്രക്കാരിലൊരാൾ ചാർജർ കുത്തിയതോടെയാണ് ഷോർട്ട് സർക്യൂട്ട് ഉണ്ടായി തീ പടർന്നതെന്നാണ് പറയുന്നത്. തീ പടർന്നതോടെ യാത്രക്കാർ ട്രെയിനിൽ നിന്ന് ചാടുകയായിരുന്നു. യാത്രക്കാരുടെ ബാഗുകളെല്ലാം തീ വിഴുങ്ങി.
ഛത്ത് ഉത്സവത്തെ തുടർന്ന് ബിഹാറിലേക്കുള്ള ട്രെയിനുകളിലെല്ലാം വൻ തിരക്കാണുണ്ടായത്. അതിനിടെയാണ് അപകടമുണ്ടായത്.