ടെല്‍അവീവ്- ഫലസ്തീന്‍ പോരാളികള്‍ ഇസ്രായിലില്‍ നടത്തിയ ആക്രമണത്തിനിടെ തടവിലാക്കിയ സ്ത്രീകളിലൊരാള്‍ ഗാസയില്‍ കുഞ്ഞിനു ജന്മം നല്‍കി. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നല്‍ ആക്രമണത്തില്‍ ബന്ദിയാക്കിയ ഗര്‍ഭിണിയാണ് പ്രസവിച്ചതെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ അറിയിച്ചു. ഇസ്രായില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം.
തട്ടിക്കൊണ്ടുപോയ സ്ത്രീകളില്‍ ഒരാള്‍ ഗര്‍ഭിണി ആയിരുന്നു. ഹമാസ് തടവറിയില്‍ അവര്‍ കുഞ്ഞിനു ജന്മനം നല്‍കി-യു.എസ് പ്രഥമ വനിത ജില്‍ ബൈഡന് എഴുതിയ കത്തില്‍ സാറ നെതന്യാഹു പറഞ്ഞു.