Sorry, you need to enable JavaScript to visit this website.

ഷെങ്കന്‍ വിസ ഈസിയാകുന്നു; എല്ലാം ഓണ്‍ലൈനില്‍

മഡ്രീഡ്-യൂറോപ്പ് സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇനി നടപടി ക്രമങ്ങള്‍ ആലോചിച്ച് ആശങ്കയും ആശയക്കുഴപ്പവും വേണ്ട. യാത്രക്കാര്‍ക്ക് ആശ്വാസമേകി യൂറോപ്യന്‍ യൂണിയന്‍ ഷെങ്കന്‍ വിസ അപേക്ഷ ഡിജിറ്റല്‍ ആക്കുകയാണ്.
ഷെങ്കന്‍ വിസ അപേക്ഷാ പ്രക്രിയ ഇതോടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റും. ഡിജിറ്റലാകുന്നതോടെ, വിസ അപേക്ഷകര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിപ്പിക്കേണ്ടി വരില്ല.
സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ, ഐസ്‌ലാന്‍ഡ്, എന്നിവയ്‌ക്കൊപ്പം 27 യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ 23 എണ്ണവും ഷെങ്കനില്‍ ഉള്‍പ്പെടുന്നുണ്ട്.

ഓണ്‍ലൈന്‍ വിസ സംവിധാനം വരുന്നതോടെ യാത്രക്കാര്‍ക്കുള്ള വിസ അപേക്ഷാ നടപടിക്രമങ്ങള്‍ ലളിതമാകുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന സ്‌പെയിനിന്റെ ആഭ്യന്തര മന്ത്രി ഫെര്‍ണാണ്ടോ ഗ്രാന്‍ഡെമര്‍ലാസ്‌ക പറഞ്ഞു. ഡിജിറ്റല്‍വല്‍ക്കരണം നടപ്പിലാക്കിക്കഴിഞ്ഞാല്‍, ഷെങ്കന്‍ മേഖലയിലെ ഹ്രസ്വകാല താമസത്തിനായി അപേക്ഷിക്കുന്ന വ്യക്തികള്‍ ആവശ്യമായ രേഖകളും ഡാറ്റയും അവരുടെ യാത്രാ രേഖകളുടെ ഇലക്ട്രോണിക് പകര്‍പ്പുകളും ബയോമെട്രിക് വിവരങ്ങളോടൊപ്പം അപ്‌ലോഡ് ചെയ്യുകയും ഫീസ് അടയ്ക്കുകയും ചെയ്യുന്നതെല്ലാം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയായിരിക്കും.
90 ദിവസത്തില്‍ കൂടാത്ത ദൈര്‍ഘ്യമുള്ള ഹ്രസ്വവും താല്‍ക്കലികവുമായ താമസത്തിനോ ഷെങ്കന്‍ ഏരിയയിലൂടെയുള്ള യാത്രക്കോ വേണ്ടിയുള്ളതാണ് ഷെങ്കന്‍ വിസ. ഒരു വിസയ്ക്ക് ഏത് ഷെങ്കന്‍ രാജ്യത്തും സാധുതയുണ്ട്. ആദ്യം പ്രവേശിക്കുന്ന രാജ്യത്താണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. യൂറോപ്പിലെ 27 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയാണ് ഷെങ്കന്‍ പ്രദേശം. ഇവയില്‍ 22 എണ്ണം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളാണ്. ഈ 27 രാജ്യങ്ങളിലും യാത്ര ചെയ്യുന്നതിന് ഷെങ്കന്‍ വിസ ഉപയോഗിക്കാം. നിലവില്‍ 15 ദിവസം മുമ്പ് അപേക്ഷ നല്‍കി കാത്തിരുന്നാല്‍ മാത്രമേ ഷെങ്കന്‍ വിസ ലഭിക്കൂ.

 

Latest News