Sorry, you need to enable JavaScript to visit this website.

നെഹ്‌റു സ്വാര്‍ഥന്‍: പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് ദലൈ ലാമ

ബംഗളൂരു- ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് തിബത്തന്‍ ആത്മീയ നേതാവ് ദലൈ ലാമ. നെഹ്‌റുവിന്റെ സ്വാര്‍ഥതയാണ് ഇന്ത്യ-പാക് വിഭജനത്തിനു കാരണമായതെന്നും മുഹമ്മദലി ജിന്നയെ പ്രധാനമന്ത്രി ആക്കിയിരുന്നെങ്കില്‍ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നുവെന്നും ഗോവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ലാമ അഭിപ്രായപ്പെട്ടിരുന്നു.
എന്റെ പ്രസ്താവന വലിയ വിവാദമുണ്ടാക്കിയിട്ടുണ്ട്.  തെറ്റായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ഇന്ത്യ-പാക് വിഭജനത്തെ മഹാത്മാ ഗാന്ധിപോലും എതിര്‍ത്തിരുന്നതായി കേട്ടപ്പോള്‍ എനിക്കു വേദന തോന്നി. പാക്കിസ്ഥാനിലുള്ളതിനേക്കാള്‍ മുസ്‌ലിംകള്‍ ഇന്ത്യയിലുണ്ട്. എന്തായാലും സംഭവിച്ചതു സംഭവിച്ചു- ദലൈലാമ പറഞ്ഞു.

 

Latest News