ദുബായ്- പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന 19 സീറ്റുകളുള്ള കമ്മ്യൂട്ടര്‍ സീപ്ലെയിനിന്റെ മാതൃക യു.എ.ഇ വിപണിയില്‍ തരംഗമായി.
സ്വിസ് ഇലക്ട്രിക് സീപ്ലെയിന്‍ നിര്‍മ്മാതാക്കളായ ജെക്ത, ദുബായ് എയര്‍ഷോയിലാണ് ഇത് അവതരിപ്പിച്ചത്. ഇതിന്റെ നൂതനമായ ഡിസൈന്‍ യു.എ.ഇ പോലുള്ള വന്‍നഗരങ്ങളിലെയും തീരപ്രദേശങ്ങളിലെയും ആളുകള്‍ക്ക് കൂടുതല്‍ സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ ഗതാഗതം പ്രദാനം ചെയ്യുന്നു. 2028ല്‍ ഇത് വിപണിയിലെത്തും.
സീപ്ലെയിന്‍ ഒരു വൈദ്യുത വിമാനമാണ്. സുരക്ഷിതവും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ രീതിയില്‍ യാത്ര ചെയ്യാന്‍ ആളുകളെ ഇത് പ്രാപ്തരാക്കുന്നു.
'ഈ വിമാനത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന്, പ്രവര്‍ത്തന ചെലവ് 70 ശതമാനം വരെ കുറയ്ക്കാന്‍ ലക്ഷ്യമിടുന്നു എന്നതാണ്. അതിനര്‍ഥം യാത്രക്കാരുടെ നിരക്കുകള്‍ കുറവായിരിക്കും. എങ്കിലും ഓപ്പറേറ്റര്‍ക്ക് ലാഭമുണ്ടാകും.
ഇത് ഒരു സാധാരണ എന്‍ജിന്‍ അല്ല, അറ്റകുറ്റപ്പണികള്‍ ആവശ്യമില്ല. ഇതിന് കാര്‍ബണ്‍ ഫൈബര്‍ ഉണ്ട്. പരിപാലിക്കാന്‍ വളരെ എളുപ്പമാണ്. അതിനാല്‍ പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നു.