വാഷിംഗ്ടണ്‍-പ്രായം കുറഞ്ഞ് യുവാവായി തോന്നിപ്പിക്കാന്‍ വര്‍ഷം 16 കോടി രൂപ ചെലവഴിക്കുന്ന അമേരിക്കന്‍ സി.ഇ.ഒ ബ്രയാന്‍ ജോണ്‍സണ്‍ തന്റെ പിതാവിന്റേയും പ്രായം കുറച്ചുവെന്ന അവകാശവാദവുമായി രംഗത്ത്.
തന്റെ രക്തത്തില പ്ലാസ്മ പിതാവിന് നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രായം 25 വര്‍ഷം കുറഞ്ഞുവെന്ന് ബ്രായന്‍ പറഞ്ഞു.
തന്റെ ഒരു ലിറ്റര്‍ പ്ലാസ്മ ഉപയോഗിച്ചതോടെ 71 കാരനായ പിതാവിന്റെ പ്രായം 46 തോതിലേക്ക് കുറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. എന്റെ സൂപ്പര്‍ രക്തമാണ് പിതാവിന്റെ പ്രായം 25 വര്‍ഷം കുറക്കുന്നതിന് സഹായകമായത്.
പിതാവിന് പ്രായമാകുന്നതിന്റെ വേഗം കുറച്ച പ്രതിഭാസം എത്രകാലം നിലനില്‍ക്കുമെന്ന് പറയാനാവില്ല. ഇപ്പോള്‍ ആറു മാസമായിട്ടും പ്രായം കുറഞ്ഞ നില തുടരുകയാണ്. അദ്ദേഹത്തിന്റെ പ്ലാസ്മയില്‍നിന്ന് 600 മില്ലി ലിറ്റര്‍ നീക്കിയതാണോ തന്റെ ഒരു ലിറ്റര്‍ പ്ലാസ്മ സ്വകീരിച്ചതാണോ അതോ രണ്ടു കൂടിയാണോ കാരണമെന്ന് വ്യക്തമല്ലെന്നും ബ്രയാന്‍ ജോണ്‍സണ്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.