ജിദ്ദ- കാലാവസ്ഥ പ്രവചനം ശരിവെച്ച് ജിദ്ദയിലും മക്കയിലും കനത്ത മഴ. ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്ന് മക്കയിലും ജിദ്ദയിലും ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ഇന്ന്(ബുധൻ)ഉച്ചയോടെയാണ് മക്കയിലും ജിദ്ദയിലും മഴ പെയ്തു തുടങ്ങിയത്. ചിലയിടങ്ങളിൽ ശക്തമായ ഇടിമിന്നലും അനുഭവപ്പെടുന്നുണ്ട്. ജനം ജാഗ്രത പുലർത്തണമെന്നും അപകടങ്ങൾക്കെതിരെ മുൻകരുതൽ എടുക്കണമെന്നും അധികൃതർ അറിയിച്ചു. ജിദ്ദയിൽ പലയിടങ്ങളിലും റോഡുകൾ അടച്ചു. യാത്ര ചെയ്യുന്നവർ ട്രാഫിക് അഥോറിറ്റിയുടെ മുൻകരുതൽ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.
വീഡിയോ- ദിലീപ് താമരക്കുളം