ന്യൂയോര്‍ക്ക്- ഗാസയില്‍ ഇസ്രായില്‍ തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ വീണ്ടുമൊരു പ്രമേയത്തിന് യു.എന്‍ രക്ഷാസമിതിയുടെ ശ്രമം. ഇത് അഞ്ചാം തവണയാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം. ഗുരുതരമായ ഭിന്നതകള്‍ മറി കടന്ന് സമവായം ഉണ്ടാക്കാനാകുമെന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ല.
ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്ന പുതിയ കരടില്‍ ഗാസ മുനമ്പില്‍ ഉടനടി വെടിനിര്‍ത്തലെന്ന ആവശ്യം നേരിട്ട് ഉന്നയിക്കുന്നില്ല. എല്ലാ കക്ഷികളും സിവിലിയന്മാര്‍ക്ക് സംരക്ഷണം നല്‍കണമെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കണമെന്നും കുട്ടികള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കണമെന്നുമാണ് ആവശ്യപ്പെടുന്നത്. മാള്‍ട്ട അവതരിപ്പിച്ച പ്രമേയത്തില്‍ ബന്ദികളായി പിടികൂടുന്നത് നിരോധിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ആവശ്യപ്പെടുകയും ബന്ദികളെടുക്കല്‍ നിരോധിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടും.
ഒക്‌ടോബര്‍ ഏഴിന് 1200ഓളം പേര്‍ കൊല്ലപ്പെടുകയും 240ഓളം പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസിന്റെ ഇസ്രായില്‍ ആക്രമണത്തെയോ ഗാസയില്‍ ഇസ്രയില്‍ തുടരുന്ന വ്യോമാക്രമണത്തെയോ കര ആക്രമണത്തെയോ പ്രമേയത്തില്‍ ഉദ്ധരിക്കുന്നില്ല.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്താന്‍ ഉത്തരവാദിത്തമുള്ള 15 അംഗ രക്ഷാസമിതി ഭിന്നതയെ തുടര്‍ന്ന് യുദ്ധം ആരംഭിച്ചതിനുശേഷം സ്തംഭിച്ചിരിക്കുകയാണ്. പെട്ടെന്നുള്ള വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്ന ചൈനയും റഷ്യയും, മാനുഷികമായ ഇടവേളകള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ വെടിനിര്‍ത്തലിനെ കുറിച്ചുള്ള പരാമര്‍ശത്തെ ഇസ്രായിലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ യു.എസ് എതിര്‍ക്കുന്നു.
മുമ്പത്തെ നാല് ശ്രമങ്ങളില്‍, ബ്രസീല്‍ തയ്യാറാക്കിയ പ്രമേയം യു.എസ് വീറ്റോ ചെയ്തു. യുഎസ് തയ്യാറാക്കിയ പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു, ണ്ട് റഷ്യന്‍ കരട് പ്രമേയങ്ങള്‍ അംഗീകരിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഒമ്പത് 'അതെ' വോട്ട് നേടുന്നതില്‍ പരാജയപ്പെട്ടു.