Sorry, you need to enable JavaScript to visit this website.

ബന്ദികളെ ഉടൻ വിട്ടയക്കുമെന്നാണ് പ്രതീക്ഷ-ജോ ബൈഡൻ

ന്യൂയോർക്ക്- ഗാസയിൽ ഹമാസ് ബന്ദികളാക്കിയവരെ ഉടൻ വിട്ടയക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ബന്ദികളെ വിട്ടയക്കുന്നത് സംബന്ധിച്ച് ഖത്തറിന്റെ മധ്യസ്ഥതയിൽ ചർച്ച നടക്കുന്ന പശ്ചാതലത്തിലാണ് ബൈഡന്റെ പ്രസ്താവന. 

ഗാസയിലെ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുന്നതിനാൽ, ഒക്ടോബർ 7ലെ ആക്രമണത്തിൽ പിടികൂടിയ ബന്ദികളെ മോചിപ്പിക്കാൻ ധാരണയിലെത്തണമെന്ന് ഖത്തർ  ഇസ്രായിലിനോടും ഹമാസിനോടും ആവശ്യപ്പെട്ടിരുന്നു. 

ഗാസയിലെ സ്ഥിതി വഷളായത് മധ്യസ്ഥ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി ദോഹയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രശ്‌നം പരിഹരിക്കാൻ ഇത് അവസാനത്ത അവസരമാണെന്നും അൻസാരി പറഞ്ഞു. 
ബന്ദികളെ മോചിപ്പിക്കുന്നതിനും താൽക്കാലിക വെടിനിർത്തൽ ഉറപ്പാക്കുന്നതിനുമുള്ള ചർച്ചകൾക്ക് ഖത്തറാണ് നേതൃത്വം നൽകുന്നത്. 

ഇസ്രായിൽ ജയിലുകളിൽ കഴിയുന്ന 200 ഫലസ്തീൻ കുട്ടികൾക്കും 75 സ്ത്രീകൾക്കും പകരമായി ബന്ദികളാക്കിയ 100 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കണമെന്ന് തിങ്കളാഴ്ച ഇസ്രായിൽ അഭ്യർത്ഥിച്ചതായി ഹമാസ് പറഞ്ഞു.
ഞങ്ങൾക്ക് അഞ്ച് ദിവസത്തെ വെടിനിർത്തൽ ലഭിച്ചാലും ഗാസ മുനമ്പിലുള്ള ഞങ്ങളുടെ എല്ലാ ആളുകൾക്കും സഹായം നൽകിയാലും 70 പേരെ വിട്ടയക്കാമെന്ന് ഹമാസ് മധ്യസ്ഥരെ അറിയിച്ചു.
എന്നാൽ, ബന്ദികളെ മോചിപ്പിക്കുന്നതുവരെ വിശാലമായ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് ഇസ്രായിൽ ആവർത്തിച്ചു. 

Latest News