Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് കോൺഗ്രസിന്റെ ഫലസ്തീൻ റാലിക്ക് അനുമതി

കോഴിക്കോട്- ഈ മാസം 23ന് കോഴിക്കോട്ട് സംസ്ഥാന കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് ജില്ലാ കലക്ടർ അനുമതി നൽകി. ബീച്ച് ആശുപത്രിക്ക് എതിർവശത്തുള്ള സ്ഥലത്ത് റാലി നടക്കും. നേരത്തെ റാലിക്ക് അനുമതി നിഷേധിച്ചിരുന്നു. ബീച്ചിൽ നടക്കാനിരിക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരുടെ സുരക്ഷ ക്രമീകരണങ്ങൾക്ക് തടസം വരുമെന്നതിലാാണ് നേരത്തെ റാലിക്ക് അനുമതി നിഷേധിച്ചത്. ഇതിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാൽ നവകേരള സദസ് നിശ്ചയിച്ച വേദിയിൽ റാലി നടത്തരുതെന്നും ബീച്ചിൽ മറ്റൊരിടത്ത് റാലി നടത്താമെന്നും കലക്ടർ അറിയിച്ചിരുന്നു. ഇതനുസരിച്ച് കോൺഗ്രസാണ് മറ്റൊരു സ്ഥലം കണ്ടെത്തി കലക്ടർക്ക് അപേക്ഷ നൽകിയത്.
 

Latest News