ഗാസിയാബാദ്-ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പടക്കം എറിഞ്ഞതിനെ തുടര്‍ന്ന്് പൊള്ളലേറ്റ 40 കാരന്‍ മരിച്ചു. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കയാണ്.
കേസിലെ മുഖ്യപ്രതി ഒളിവിലാണെന്നും ഇയാളെ പിടികൂടാന്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഞായറാഴ്ച രാത്രി ഗാസിയാബാദിലെ ലിങ്ക് റോഡിലാണ് സംഭവം.
സോഷ്യല്‍ മീഡിയയില്‍ 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രണ്ട് പേര്‍ മറ്റൊരു സംഘം ആളുകളുമായി സംസാരിക്കുന്നത് കാണാം. അവര്‍ പോകാന്‍ തിരിഞ്ഞപ്പോള്‍ പെട്ടെന്ന് ഒരാള്‍ പടക്കം എറിയുന്നു. 40 വയസ്സുള്ള ആള്‍ തല്‍ക്ഷണം തറയില്‍ വീഴുന്നത് കാണാം.
നാട്ടു എന്ന അഫ്‌സല്‍ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നാട്ടു എന്ന അഫ്‌സല്‍ ആണ് മരിച്ചത്. പ്രദീപ് എന്നയാളാണ് പ്രതിയെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പോലീസ് അറിയിച്ചു. കേസിന്റെ എല്ലാ വശങ്ങളിലും അന്വേഷണം ആരംഭിച്ചതായും അവര്‍ പറഞ്ഞു.