ഭോപ്പാല്‍- നിലത്തു കിടക്കുന്ന ഭക്തരെ പശുക്കളെ കൊണ്ട് ചവിട്ടിക്കുന്ന ആചാരം. മധ്യപ്രദേശിലാണ് ദീപാവലിയോടനുബന്ധിച്ച് വേറിട്ട ആചാരം. നിലത്ത് കിടക്കുന്ന വിശ്വാസികളുടെ മുകളിലൂടെ പശുക്കളെ നടത്തിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു.
ദീപാവലിയുടെ പിറ്റേന്ന് മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലാണ് പ്രധാനമായും വേറിട്ട ഈ ആചാരം അരങ്ങേറിയത്.
ഒരുക്കി നിര്‍ത്തിയിരിക്കുന്ന പശുക്കള്‍ക്ക് മുന്നില്‍ ഭക്തരെ നിലത്ത് കിടത്തിയാണ് ചടങ്ങ് നടത്തുന്നത്. ഇവര്‍ക്ക് മുകളിലൂടെ പശുക്കള്‍ നടക്കുനനതോടെ ചടങ്ങ് പൂര്‍ത്തിയാകുന്നു. പശുക്കള്‍ കൂട്ടത്തോടെ ആളുകള്‍ക്ക് മുകളിലൂടെ നടന്നുപോകുന്നതാണ് ദൃശ്യങ്ങള്‍. പശുവിന്റെ ചവിട്ടേറ്റ് ആളുകള്‍ക്ക് പരിക്കേറ്റോ എന്ന് വ്യക്തമല്ല.
വേറിട്ട ഈ ആചാരത്തില്‍ പങ്കെടുത്താല്‍ ആഗ്രഹിച്ച കാര്യം നടക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.
#WATCH | Devotees let cows trample them as a part of a tradition in village Bhidavad of Badnagar tehsil, Ujjain district in Madhya Pradesh
— ANI MP/CG/Rajasthan (@ANI_MP_CG_RJ) November 13, 2023
The ritual is performed on the next day of Diwali. Devotees believe that by doing this their wishes will come true. pic.twitter.com/evwikt8HJC