ഗാസ- അല്‍ ഷിഫ ആശുപത്രിക്കു നേരെ ഇസ്രായില്‍ നടത്തിയ ബോംബാക്രമണത്തിന് പിന്നാലെ ബന്ദി ചര്‍ച്ചകള്‍ ഹമാസ് നിര്‍ത്തിയതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഹമാസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഇസ്രായില്‍ സൈന്യം അല്‍ഷിഫ ആശുപത്രിക്കു നേരെ ആക്രമണം നടത്തിയത്. ഹമാസിന്റെ കമാന്‍ഡ് സെന്ററിന്റെ മറയായി ആശുപത്രി ഉപയോഗിക്കുന്നുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇക്കാര്യത്തില്‍ ഇസ്രായില്‍ തെളിവുകളൊന്നും ഹാജരാക്കിയില്ല. ആരോപണം ഹമാസ് നിഷേധിക്കുകയുംച യെ്തു.
അതിനിടെ ഗാസയില്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. എന്നാല്‍ അതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നെതന്യാഹു പങ്കുവെച്ചില്ല.