ന്യൂദല്‍ഹി- ദേശീയ തലസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂളില്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ സ്‌കൂളില്‍ അറ്റകുറ്റപ്പണിക്കെത്തിയ ഇലക്ട്രീഷ്യനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാള്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ച് കെട്ടിടത്തിന് പിന്നില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സ്‌കൂള്‍ അധികൃതരാണ് പിന്നീട് പെണ്‍കുട്ടിയെ കണ്ടെത്തി ആശുപത്രയിലെത്തിച്ചത്.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ പ്രതി തടഞ്ഞുവെച്ച് സ്‌കൂളിനു പിറകിലെ പമ്പ് ഹൗസിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ദല്‍ഹിയിലെ ചേരിയിലാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്നത്. മൂത്ത സഹോദരിയും ഇതേ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്.