വാഷിംഗ്ടണ്‍- യു.എസ് സൈനിക വിമാനം മെഡിറ്ററേനിയനില്‍ തകര്‍ന്നുവീണ് അഞ്ച് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി യുഎസ് യൂറോപ്യന്‍ കമാന്‍ഡ് (ഇയുകോം) അറിയിച്ചു. പരിശീലനത്തനിടെയാണ് ദുരന്തം.
ഏതു തരം വിമാനമാണെന്നോ എവിടെ നിന്നാണ് പറന്നതെന്നോ വ്യക്തമാക്കിയിട്ടില്ല. ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തത്തില്‍ പ്രദേശത്ത് നേരത്തെ സൈന്യത്തെ വിന്യസിച്ചിരുന്നു.
സൈനിക പരിശീലനത്തിന്റെ ഭാഗമായി പതിവ് എയര്‍ ഇന്ധനം നിറയ്ക്കല്‍ ദൗത്യത്തിനിടെ, അഞ്ച് സര്‍വീസ് അംഗങ്ങളുമായി പോയ യു.എസ് സൈനിക വിമാനം മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നു വീണുവെന്നാണ് അധികൃതര്‍ അറിയിച്ചത്. നവംബര്‍ പത്തിനായിരുന്നു അപകടമെന്നും വിമാനത്തിലുണ്ടായിരുന്ന അഞ്ച് സര്‍വീസ് അംഗങ്ങളും കൊല്ലപ്പെട്ടുവെന്നും ഇയുംകോം പ്രസ്താവനയില്‍ പറഞ്ഞു.