Sorry, you need to enable JavaScript to visit this website.

സൗദി പ്രവാസിയുടെ വീട്ടിലെ കൂട്ടക്കൊല; പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

മംഗളൂരു- ഉഡുപ്പിയില്‍ സൗദി പ്രവാസി നൂര്‍ മുഹമ്മദിന്റെ ഭാര്യയേയും മൂന്ന് മക്കളേയും കൊലപ്പെടുത്തിയ അജ്ഞാതനു വേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. ഇയാളെ വീടിനു മുന്നില്‍ ഇറക്കിയ ഓട്ടോറിക്ഷ െ്രെഡവര്‍ ശ്യാമില്‍നിന്ന് പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. സന്തെകട്ട സ്റ്റാന്റിലെ ഓട്ടോ െ്രെഡവറാണ് ശ്യാം.
അയാള്‍ മാസ്‌ക് ധരിച്ചിരുന്നുവെന്നു പുറത്ത് നീളമുള്ള ബാഗ് തൂക്കിയിട്ടിരുന്നുവെന്നും ശ്യാം പറയുന്നു.  ആ വീടിന് മുന്നില്‍ ഇറക്കി 15 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അയാള്‍ സ്റ്റാന്റില്‍ മടങ്ങിയെത്തിയിരുന്നു. ഇത്രയും വേഗം മടങ്ങുമെങ്കില്‍ താന്‍ കാത്തുനില്‍ക്കുമായിരുന്നു എന്ന് പറഞ്ഞതും അയാള്‍ തിടുക്കത്തില്‍ മറ്റൊരു ഓട്ടോയില്‍ കയറിപ്പോയെന്ന് ശ്യാം പറഞ്ഞു.
കരാവലി ബൈപാസിലാണ് രണ്ടാമത്തെ റിക്ഷ െ്രെഡവര്‍ അക്രമിയെ ഇറക്കിയത്. ബംഗളൂരു ചുവയുള്ള കന്നടയാണ് അയാള്‍ സംസാരിച്ചതെന്നാണ് വിവരം. കേസ് അന്വേഷണത്തിന് അഞ്ച് പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് അരുണ്‍ കുമാര്‍ അറിയിച്ചു.
ഉഡുപ്പി ജില്ലയില്‍ മല്‍പെ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് കൂട്ടക്കൊലപാതകം.  സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പന്‍കട്ടയിലെ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കള്‍ അഫ്‌നാന്‍(23), ഐനാസ്(21), അസീം (12) എന്നിവരാണ് കൊല്ലപ്പെട്ടത്. നൂര്‍ മുഹമ്മദിന്റെ മാതാവിനെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ 8.30നും ഒമ്പതിനും ഇടയിലാണ് സംഭവമെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് അരുണ്‍കുമാര്‍ പറഞ്ഞു. വീട്ടില്‍ കയറിയ മാസ്‌ക് ധാരിച്ച അക്രമി ഹസീനയുമായി വാക്ക്തര്‍ക്കത്തിന് പിന്നാലെ വെട്ടുകയായിരുന്നുവെന്ന് പറയുന്നു.
പുറത്ത് കളിക്കുകയായിരുന്ന മക്കള്‍ മാതാവിന്റെ കരച്ചില്‍ കേട്ട് അകത്തു കയറിയതും അവരേയും വകവരുത്തി. കൊല്ലപ്പെട്ട അഫ്‌നാന് എയര്‍ ഇന്ത്യ കമ്പനിയിലാണ് ജോലി. ഐനാന്‍ കോളജിലും അസീം എട്ടാം ക്ലാസിലും പഠിക്കുന്നു.

 

Latest News