അഹമ്മദാബാദ്- കളിക്കളത്തിനു പുറത്ത് കയ്യടി നേടി അഫ്ഗാന്‍ താരം റഹ് മാനുല്ല ഗുര്‍ബാസ്. ലോകകപ്പില്‍ അട്ടിമറികളുമായി ഏവരുടേയും ഹൃദയം കീഴടക്കി മടങ്ങുന്ന അഫ്ഗാനിസ്ഥാന്‍ ടീമിലെ ഗുര്‍ബാസ് കളിക്കളത്തിനു പുറത്ത് തന്റെ ദാനശീലം കാഴ്ചവെച്ചാണ് ജനങ്ങളുടെ ഹൃദയം കീഴടക്കിയത്.
റോഡരികില്‍ കിടന്നുറങ്ങുന്നവര്‍ക്ക് ദീപാവലി ആഘോഷിക്കാന്‍ പണം നല്‍കുകയാണ് റഹ്മാനുല്ല ഗുര്‍ബാസ് ചെയ്തത്.
അഹമ്മദാബാദിലെ റോഡരികില്‍ കിടന്നുറങ്ങുന്നവര്‍ക്കരികില്‍ പണം വെച്ച് നിശബ്ദനായി കടന്നു പോകുന്ന താരത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സമീപത്തുണ്ടായിരുന്ന ആരോ ആണ് വിഡിയോ പകര്‍ത്തിയത്. റഹ്മാനുല്ലയുടെ കാരുണ്യ മനസ്സിനെ പ്രശംസിച്ചാണ് സമൂഹമാധ്യമങ്ങളില്‍ കമന്റുകള്‍ നിറയുന്നത്.
ലോകകപ്പില്‍ ഭേദപ്പെട്ട പ്രകടനമാണ് റഹ്മാനുല്ല കാഴ്ച വെച്ചത്. ഒമ്പത് മത്സരങ്ങളില്‍ 280 റണ്‍സ് നേടി. 31.11 ആണ് ബാറ്റിങ് ശരാശരി. സ്ട്രൈക്ക്‌റേറ്റ് 98.93. ഇംഗ്ലണ്ടിനും പാകിസ്ഥാനും എതിരെ അഫ്ഗാന്‍ ജയം നേടിയപ്പോള്‍ തിളങ്ങാന്‍ റഹ്്മാനുല്ല ഗുര്‍ബാസിനും സാധിച്ചിരുന്നു. എന്നാല്‍ അവസാന നാല് മത്സരങ്ങളില്‍ നിന്ന് ഗുര്‍ബാസിന് സ്‌കോര്‍ ചെയ്യാനായത് 56 റണ്‍സ് മാത്രമാണ്.
Rahmanullah Gurbaz silently gave money to the needy people on the streets of Ahmedabad so they could celebrate Diwali.
— Mufaddal Vohra (@mufaddal_vohra) November 12, 2023
- A beautiful gesture by Gurbaz. pic.twitter.com/6HY1TqjHg4