വത്തിക്കാന്‍ സിറ്റി - ഇസ്രായിലും ഹമാസും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
'ആയുധങ്ങള്‍ നിശബ്ദമാകട്ടെ, അവ ഒരിക്കലും സമാധാനം കൊണ്ടുവരില്ല, സംഘര്‍ഷം പടരാതിരിക്കട്ടെ. മതി, മതി സഹോദരന്മാരെ, മതി!
വത്തിക്കാനില്‍ പ്രാര്‍ഥന നടത്തവേ അദ്ദേഹം പറഞ്ഞു.
ഗാസയില്‍ പരിക്കേറ്റവരെ സഹായിക്കണമെന്നും കൂടുതല്‍ മാനുഷിക സഹായം എത്തിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.
ഒക്‌ടോബര്‍ ഏഴിന് ഹമാസ് ബന്ദികളാക്കിയ ആളുകളെ മോചിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എല്ലാ മനുഷ്യനും, ക്രിസ്ത്യാനിയോ, ജൂതനോ, മുസ്‌ലിമോ ഏതു മതക്കാരനോ ആകട്ടെ, ഓരോ മനുഷ്യനും പവിത്രമാണ്, ദൈവത്തിന്റെ ദൃഷ്ടിയില്‍ വിലപ്പെട്ടതാണ്, സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്- അദ്ദേഹം പറഞ്ഞു.