Sorry, you need to enable JavaScript to visit this website.

മക്കയില്‍ ഇന്ത്യക്കാരന്‍ പിടിയില്‍, 30 ദശലക്ഷം വരെ പിഴയും പത്ത് വര്‍ഷം ജയിലും ലഭിക്കാവുന്ന കുറ്റം

ജിദ്ദ- ശുദ്ധീകരിക്കാത്ത മലിനജലം അനധികൃതമായി ഒഴിവാക്കിയ സംഭവത്തില്‍ മക്കയിലെ പരിസ്ഥിതി സുരക്ഷാ പ്രത്യേക സേന ഇന്ത്യക്കാരനായ പ്രവാസിയെ പിടികൂടി.

മക്കയിലെ മരുഭൂമിയിലേക്ക് സംസ്‌കരിക്കാത്ത മലിനജലം ഒഴുക്കിവിടുന്ന പ്രതിയെ പിടികൂടിയതായി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് പ്രാദേശിക ആവാസവ്യവസ്ഥയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും സ്‌പെഷ്യല്‍ ഫോഴ്‌സ് ഇയാള്‍ക്കെതിരെ  നടപടികള്‍ സ്വീകരിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.

സൗദി നിയമത്തില്‍ ഇത്തരം പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. മലിനജലമോ ശുദ്ധീകരിക്കപ്പെടാത്ത ഏതെങ്കിലും ഏതെങ്കിലും ദ്രാവകമോ പദാര്‍ത്ഥങ്ങളോ ഒഴുക്കിവിടുന്നുതിന് വലിച്ചെറിയുന്നതിനും 30 ദശലക്ഷം റിയാല്‍ വരെ പിഴ ഈടാക്കാം. കൂടാതെ, കുറ്റവാളികള്‍ക്ക് 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും വിധിക്കാം. ചില കേസുകളില്‍ പിഴയും തടവും ശിക്ഷ ലഭിക്കാം.

പരിസ്ഥിതി സംരക്ഷണത്തില്‍ സജീവമായ പങ്ക് വഹിക്കാന്‍ സൗദി അധികൃതര്‍ പൊതുജനങ്ങളെ ആഹ്വാനം ചെയ്തു. പരിസ്ഥിതിയെയോ വന്യജീവികളെയോ ദോഷകരമായി ബാധിക്കുന്ന എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വ്യക്തികളോട് ആവശ്യപ്പെട്ടു. വിവിധ പ്രദേശങ്ങള്‍ക്കായി പ്രത്യേക നമ്പറുകള്‍ നല്‍കിയിട്ടുണ്ട്: മക്ക (911) , റിയാദ്, ശര്‍ഖിയ (999), രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍(996) .

 

Latest News