ഹൈദരാബാദ്- പ്രധാനമന്ത്രിയോട് സംസാരിക്കണമെന്ന ആവശ്യവുമായി സമ്മേളന മൈതാനത്തെ പോസ്റ്റില്‍ വലിഞ്ഞു കയറിയ യുവതി. ഒടുവില്‍ യുവതിയെ അനുനയിപ്പിച്ച് നരേന്ദ്ര മോഡി.
ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ട്‌സില്‍ മഡിഗ റിസര്‍വേഷന്‍ പോരാട്ട സമിതി (എംആര്‍പിഎസ്)യുടെ സമ്മേളനത്തില്‍ മോഡിയുടെ പ്രസംഗത്തിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍.
പ്രധാനമന്ത്രിയുടെ ശ്രദ്ധപിടിച്ചുപറ്റാനായി ലൈറ്റുകള്‍ ഘടിപ്പിച്ച പോസ്റ്റില്‍ കയറിയ യുവതിയോട് താഴെയിറങ്ങാന്‍ പ്രധാനമന്ത്രി പ്രസംഗം നിര്‍ത്തി അഭ്യര്‍ഥിച്ചു. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാമെന്ന ഉറപ്പും നല്‍കി. ഷോക്കടിക്കാനിടയുണ്ടെന്നും താഴെയിറങ്ങണമെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. പ്രവര്‍ത്തകര്‍ യുവതിയെ താഴെയിറക്കിയ ശേഷമാണ് പ്രധാനമന്ത്രി പ്രസംഗം തുടര്‍ന്നത്.
#WATCH | Secunderabad, Telangana: During PM Modi's speech at public rally, a woman climbs a light tower to speak to him, and he requests her to come down. pic.twitter.com/IlsTOBvSqA
— ANI (@ANI) November 11, 2023