കൊച്ചുകുട്ടികള്‍ക്ക് നേരെ പോലും ലൈംഗിക അതിക്രമങ്ങള്‍ പെരുകുന്ന ഇക്കാലത്ത് എല്ലാവരും കേള്‍ക്കാന്‍ കൊതിക്കുന്ന ശിക്ഷാ വാര്‍ത്ത. പത്തുവയസുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ മൂന്ന് പേരെയാണ് യെമനിലെ സനയില്‍ പൊതുനിരത്തില്‍ വെടിവച്ചു കൊന്നത്. പ്രതികളെ മുട്ടുകാലില്‍ ഇരുത്തി പൊലീസ് വെടിവച്ചു കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം കെട്ടിത്തൂക്കി മണിക്കൂറുകളോളം ജനത്തിരക്കുള്ള നഗരത്തില്‍ പ്രദര്‍ശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.പത്തുവയസ് പ്രായമുള്ള ആണ്‍കുട്ടിയെ പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുത്തശിയുടെ വീട്ടിലേക്ക് പോകുന്ന വഴി കുട്ടിയെ തട്ടിക്കൊണ്ടു പോയി ബന്ധിച്ച് ഒരു സ്‌കൂളില്‍ വച്ചാണ് ഇവര്‍ പീഡിപ്പിച്ചത്. പിന്നീട് മൃദേഹം ആള്‍താമസമില്ലാത്ത കെട്ടിടത്തില്‍ ഒളിപ്പിച്ചു. പ്രതികളില്‍ രണ്ട് പേര്‍ക്ക് 19 വയസ് മാത്രമാണ് പ്രായം. മൂന്നാമന് 27 വയസ് പ്രായമുണ്ട്. പീഡനം, കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ കുറ്റങ്ങള്‍ക്ക് യെമനില്‍ വധശിക്ഷ നല്‍കാറുണ്ട്.