കണ്ണൂർ- ഏറ്റവും വേഗത്തിൽ വാഹനങ്ങളുടെ ലോഗോ തിരിച്ചറിഞ്ഞും ഉച്ചരിച്ചും ലോക റെക്കോർഡ് കരസ്ഥമാക്കിയിരിക്കയാണ് മാട്ടൂലിലെ കൊച്ചു മിടുക്കൻ. മാട്ടൂലിലെ ഹൈസം ശിഹാബ് എന്ന നാലര വയസ്സുകാരനാണ് വേറിട്ട കഴിവിലൂടെ ശ്രദ്ധേയനാകുന്നത്. 52 സെക്കന്റിൽ 50 കാറുകളുടെ ലോഗോയാണ് ഹൈസം ശിഹാബ് തിരിച്ചറിഞ്ഞത്. നജാത്ത് ആൽബിറിലെ ഐ.പി.എസിലാണ് കുട്ടി പഠിക്കുന്നത്. ഇത്രയും ചെറിയ പ്രായത്തിൽ തന്നെ 50 കാറുകളുടെ ലോഗോകൾ തിരിച്ചറിയാനും പറഞ്ഞുകൊടുക്കാനുമുള്ള ഹൈസം ശിഹാബിന്റെ കഴിവ് വിസ്മയിപ്പിക്കുന്നതാണ്. പ്രായം കണക്കിലെടുക്കുമ്പോൾ, ഈ നേട്ടം കൂടുതൽ അസാധാരണമായി മാറുന്നു. കാറുകളോടുള്ള അഭിനിവേശവും അസാധാരണമായ ഓർമശക്തിയും ഹൈസമിനെ റെക്കോഡ് നേട്ടത്തിന് അർഹനാക്കിയത്. 50 കാറുകളുടെ ലോഗോകൾ തിരിച്ചറിയാനും വായിക്കാനുമുള്ള ഏറ്റവും വേഗമേറിയ സമയത്തിന്റെ ലോക റെക്കോർഡ് ചെറിയ കുട്ടികളുടെ വിഭാഗത്തിലാണ് (3-5 വയസ്സ്) ഹൈസം നേടിയെടുത്തത്.
മാട്ടൂലിലെ ശിഹാബ്-ഫായിദ ദമ്പതികളുടെ മകനാണ് ഈ കൊച്ചു മിടുക്കൻ.