Sorry, you need to enable JavaScript to visit this website.

കൊല്ലപ്പെട്ട 11-കാരൻ കൊലക്കേസ് വിചാരണക്കിടെ  സുപ്രീം കോടതിയിൽ

ന്യൂദൽഹി- കൊലപാതക കേസിലെ വാദം നടക്കുന്നതിനിടെ കൊല്ലപ്പെട്ട പതിനൊന്നുകാരൻ ജീവനോടെ ജഡ്ജിമാർക്ക് മുന്നിൽ. പതിനെന്ന് വയസ്സുകാരനെ കൊലപ്പെടുത്തിയെന്നാരോപിച്ചുള്ള കേസുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് സിനിമയെ വെല്ലുന്ന രീതിയിൽ ബന്ധുക്കൾ കൊലപ്പെടുത്തിയെന്ന് പിതാവ് അവകാശപ്പെടുന്ന പതിനൊന്നുകാരൻ സുപ്രീം കോടതിയിലെത്തിയത്. ഉത്തർപ്രദേശ് പിലിഭിത്ത് സ്വദേശിയായ പതിനൊന്ന് വയസുകാരൻ കൊല്ലപ്പെട്ടുവെന്ന പിതാവിന്റെ പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുത്തച്ഛൻ നൽകിയ ഹരജിയിലാണ് സംഭവം. വാദം കേൾക്കുന്നതിനിടെ ഡിവിഷൻ ബഞ്ചിന് മുമ്പാകെ കൊല്ലപ്പെട്ട പതിനൊന്നുകാരൻ ഹാജരായി. താൻ ജീവിച്ചിരിക്കുന്നുണ്ടെന്നും തന്റെ മുത്തച്ഛനെയും മാതൃസഹോദരങ്ങളേയും കള്ളക്കേസിൽ കുടുക്കാൻ പിതാവ്് തന്റെ കൊലപാതക കഥ ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് കുട്ടി വെളിപ്പെടുത്തി.  വിഷയത്തിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ കുട്ടിയുടെ ബന്ധുക്കൾക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് ബഞ്ച് ഉത്തർപ്രദേശ് പോലീസിന് നിർദേശം നൽകി. ഉത്തർപ്രദേശ് സർക്കാർ,   പിലിഭിത്ത് പോലീസ് സൂപ്രണ്ട്, നൂറിയ പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർക്ക്  നോട്ടീസ് അയക്കുകയും ചെയ്തു. സ്ത്രീധനം ആവശ്യപ്പെട്ട് കുട്ടിയുടെ മാതവിനെ പിതാവ് ക്രൂരമായി മർദ്ദിച്ചതിനെത്തുടർന്ന് അവർ മരിച്ചു. ഇതിന് പിന്നാലെ  കുട്ടി തന്റെ മതാവിന്റെ അഛന്റെ കൂടെയാ്ക്കി താമസം.  മകളുടെ മരണത്തിൽ മുത്തച്ഛൻ മരുമകനെതിരെ പരാതി നൽകുകയും ചെയ്തു.  ഈ വൈരാഗ്യം തീർക്കാൻ തന്റെ 11കാരനായ മകനെ കൊലപ്പെടുത്തിയെന്നാരോപിച്ച് ഭാര്യപിതാവിനും ഭാര്യസഹോദരന്മാരായ നാല് പേർക്കുമെതിരെ കുട്ടിയുട പിതാവ് കേസ് നൽകുകയായിരുന്നു. എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവർ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അവരുടെ ഹരജി തള്ളി. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
 

Latest News