പാരീസ്- ഗാസയില്‍ സ്ത്രീകളേയും കുഞ്ഞുങ്ങളെയും കൊലപ്പെടുത്തുന്നത് ഇസ്രായില്‍ അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ബി. ബി. സി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇസ്രായില്‍ നടത്തുന്ന ബോംബാക്രമണത്തിന് യാതൊരു ന്യായീകരണവുമില്ലെന്നും വെടിനിര്‍ത്തലാണ് അവര്‍ക്ക് ഗുണം ചെയ്യുകയെന്നും മാക്രോണ്‍ വിശദമാക്കി. ഇസ്രായില്‍, യു. എസ്, യു. കെ, മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ എന്നിവയെ പോലെ ഫ്രാന്‍സും ഹമാസിനെ തീവ്രവാദ സംഘടനയായാണ് വിലയിരുത്തുന്നതെന്നും ഫ്രഞ്ച് പ്രസിഡന്റ് വിശദമാക്കി.
മാനുഷികമായ താത്ക്കാലിക വെടിനിര്‍ത്തലല്ലാതെ യാതൊരു പരിഹാരവും ആദ്യമില്ലെന്നും ഇസ്രായില്‍ അന്താരാഷ്ട്ര നിയമം ലംഘിച്ചിട്ടുണ്ടോ എന്ന കാര്യം വിലയിരുത്തേണ്ടത് തന്റെ ചുമതലയല്ലെന്നും മക്രോണ്‍ പറഞ്ഞു.
ഇസ്രായിലിന്റെ വേദനയില്‍ തങ്ങള്‍ പങ്കുചചേരുന്നുണ്ടെങ്കിലും ഗാസയില്‍ സിവിലിയന്മാര്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന ബോംബാക്രമണത്തിന് നീതീകരണമില്ല എന്നും മാക്രോണ്‍ പറഞ്ഞു. എന്നാല്‍ ഇസ്രായിലിന് സ്വയം സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഗാസയില്‍ ഒരു വലിയ ബോംബാക്രമണം നടത്തുക എന്നതിനോട് തനിക്ക് വിയോജിപ്പുണ്ടെന്നും മാക്രോണ്‍ പറഞ്ഞു.