ഗാസയിലെ ക്രൂരത വിവരിക്കാൻ വാക്കുകളില്ല, രാജ്യാന്തര സമൂഹം നിശബ്ദം-ഉർദുഗാൻ

റിയാദ്- ഗാസ മുനമ്പിൽ ഇസ്രായിൽ നടത്തുന്ന ക്രൂരത വിവരിക്കാൻ വാക്കുകളില്ലെന്ന് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ. റിയാദിൽ അസാധാരണ അറബ്-മുസ്ലിം ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബർ 7 ന് സിവിലിയന്മാരെ കൊന്നൊടുക്കിയ ആക്രമണത്തിന് പ്രതികാരം ചെയ്യുകയാണ് എന്നാണ് ഇസ്രായിൽ അവകാശപ്പെടുന്നത്. എന്നാൽ ഗാസയിൽ സംഭവിക്കുന്നത് എന്ന കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം നിശബ്ദമാണ്.
ഗാസ മുനമ്പിലെ അതിക്രമങ്ങൾക്ക് എതിരെ ഇസ്ലാമിക ലോകം ഒറ്റക്കെട്ടായിൽ നിൽക്കുന്നുണ്ട്. ഇസ്രായിൽ കൈവശം വച്ചിരിക്കുന്ന ആണവായുധങ്ങൾ വെളിപ്പെടുത്തണമെന്നും ഉർദുഗാൻ ആവശ്യപ്പെട്ടു.
 

Latest News