Sorry, you need to enable JavaScript to visit this website.

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍കോഡ് ബില്‍ ദിപാവലിക്കു ശേഷം

ഡെറാഡൂണ്‍- ഇന്ത്യയില്‍ ആദ്യമായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അടുത്തയാഴ്ചയോടെ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്. വിഷയം പഠിക്കാനായി ചുമതലപ്പെടുത്തിയ സുപ്രിം കോടതി മുന്‍ ജഡ്ജി രഞ്ജന ദേശായുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിന്റെ കരട് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയ്ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.  ഏകീകൃത സിവില്‍ കോഡ് ഉത്തരാഖണ്ഡ നടപ്പാക്കുകയാണെങ്കില്‍ ഇന്ത്യയില്‍ ആദ്യമായി ഈ നീക്കം നടത്തുന്ന സംസ്ഥാനമായി മാറും. 

വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ ദീപാവലിക്കു ശേഷം പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത് ബില്ല് അവതരിപ്പിച്ച് പാസ്സാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബി. ജെ. പിയാണ് ഭരിക്കുന്നതെന്നതിനാല്‍ ബില്ല് പാസാകാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. 

കഴിഞ്ഞ വര്‍ഷമാണ് ഏകീകൃത സിവില്‍കോഡിനെ കുറിച്ച് പഠിക്കാന്‍ സംസ്ഥാനം രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയെ നിയോഗിച്ചത്. വിദഗ്ധ സമിതിക്കു മുമ്പില്‍ 2.30 ലക്ഷം റിപ്പോര്‍ട്ടുകളാണ് ലഭിച്ചതത്രെ. കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ജൂണ്‍ മാസത്തില്‍ രഞ്ജന ദേശായി പറഞ്ഞിരുന്നു.  

ഉത്തരാഖണ്ഡില്‍ ബില്ല് പാസാവുകയാണെങ്കില്‍ അതിന്റെ ചുവടു പിടിച്ച് ആദ്യഘട്ടത്തില്‍ ബി. ജെ. പി ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം ഈ വഴിക്ക് നീങ്ങും. ഗുജറാത്താണ് ഉത്തരാഖണ്ഡിന് പിന്നാലെ ബില്ല് പാസ്സാക്കാന്‍ തയ്യാറെടുത്തിരിക്കുന്നത്. 

Latest News