കണ്ണൂര്‍ - പയഞ്ചേരിയില്‍ വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആറളം പന്നിമൂല സ്വദേശി രാജീവനെയാണ് വീടിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ചില്‍ പീഡനത്തിന് ഇരയായ എഴുപതുകാരി ആത്മഹത്യ ചെയ്ത കേസില്‍ രാജീവന്‍ പ്രതിയായിരുന്നു. വിചാരണ പൂര്‍ത്തിയായി വിധി വരാനിരിക്കെയാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.